Sunday, April 28, 2013

Celluloid

ഏനിതൊന്നും അറിഞ്ഞതേയില്ലേ
പുന്നാരപ്പൂങ്കുയിലേ ..

ഏനേനോ നേനേനോ നേനേനേനോ
ഏനേനോ നേനേനോ നേനേനേനോ
ഏനേനോ നേനേനോ നേനേനോ നേനേനോ
ഏനോ ഏനോ നേനേനോ...

ഏനുണ്ടോടീ അമ്പിളിച്ചന്തം
ഏനുണ്ടോടീ താമരച്ചന്തം
ഏനുണ്ടോടീ മാരിവിൽ ചന്തം
ഏനുണ്ടോടീ മാമഴച്ചന്തം
കമ്മലിട്ടോ? പൊട്ടു തൊട്ടോ?
ഏനിതൊന്നും അറിഞ്ഞതേയില്ലേ
പുന്നാരപ്പൂങ്കുയിലേ......

കാവളം കിളി കാതില് ചൊല്ലണ്‌
കണ്ണിലിത്തിരി കണ്മഷി വേണ്ടേന്ന്‌
കുമ്പിളിൽ പൂമണവുമായെത്തണ
കാറ്റു മൂളണു കരിവള വേണ്ടേന്ന്‌
എന്തിനാവോ ഏതിനാവോ
ഏനിതൊന്നും അറിഞ്ഞതേയില്ലേ
പഞ്ചാരപ്പൂങ്കുയിലേ.........
(ഏനുണ്ടോടീ)

കൊച്ചരിമുല്ല തക്കം പറയണ്‌
കാർമുടിച്ചുറ്റേ പൂവൊന്നു കെട്ടാന്ന്‌
പൂത്തൊരുങ്ങി ഇലഞ്ഞിയും ചൊല്ലണ്‌
മേലു വാസനത്തൈലം പുരട്ടാന്ന്‌
എന്തിനാവോ ഏതിനാവോ
നീയീ മറിമായമെല്ലാം അറിഞ്ഞിട്ടും
മിണ്ടാതെ നിക്കാണല്ലേ
(ഏനുണ്ടോടീ)

Celluloid

കാറ്റേ കാറ്റേ നീ പൂക്കാമരത്തില്
പാട്ടും മൂളി വന്നോ.. പാട്ടും മൂളി വന്നോ..
ഞാലിപ്പൂങ്കദളി വാഴപ്പൂക്കളിലാകെ തേൻ നിറഞ്ഞോ
ആകെ തേൻ നിറഞ്ഞോ...
ആറ്റ്നോറ്റ് ഈ കാണാമരത്തിനു
പൂവും കായും വന്നോ
മീനത്തീവെയിലിൻ ചൂടിൽ തണു തണെ
തൂവൽ വീശി നിന്നോ.. തൂവൽ വീശി നിന്നോ...

ഇന്നലെ എങ്ങോ പോയ്മറഞ്ഞൂ
ഇന്നൊരു സ്വപ്നം കൂടെ വന്നൂ
വെന്തുകരിഞ്ഞൊരു ചില്ലകളിൽ
ചെന്തളിരിൻ തല പൊന്തിവന്നൂ..
കുഞ്ഞിളം കൈ വീശിവീശി
ഓടിവായോ പൊന്നുഷസ്സേ
കിന്നരിക്കാൻ ഓമനിക്കാൻ
മുത്തണിപ്പൂന്തൊട്ടിലാട്ടി
കാതിൽ തേന്മൊഴി ചൊല്ലാമോ... കാറ്റേ കാറ്റേ..

കാറ്റേ കാറ്റേ നീ പൂക്കാമരത്തില്
പാട്ടും മൂളിവന്നോ..
ഞാലിപ്പൂങ്കദളി വാഴപ്പൂക്കളിലാകെ തേൻ നിറഞ്ഞോ
ആകെ തേൻ നിറഞ്ഞോ...

ആ.. ആ..
വിണ്ണിലെ മാരിക്കാറൊഴിഞ്ഞു
വെള്ളിനിലാവിൻ തേരു വന്നൂ..
പുത്തരിപ്പാടം പൂത്തുലഞ്ഞു
വ്യാകുലരാവിൻ കോളൊഴിഞ്ഞൂ..
ഇത്തിരിപ്പൂ മൊട്ടു പോലെ
കാത്തിരിപ്പൂ കണ്‍ വിരിയാന്‍
തത്തിവരൂ കൊഞ്ചി വരൂ
തത്തകളേ അഞ്ചിതമായ്
നേരം നല്ലത് നേരാമോ..

കാറ്റേ കാറ്റേ നീ പൂക്കാമരത്തില്
പാട്ടും മൂളിവന്നോ..
ഞാലിപ്പൂങ്കദളി വാഴപ്പൂക്കളിലാകെ തേൻ നിറഞ്ഞോ
ആകെ തേൻ നിറഞ്ഞോ...
ആറ്റ്നോറ്റ് ഈ കാണാമരത്തിനു
പൂവും കായും വന്നോ
മീനത്തീവെയിലിൻ ചൂടിൽ തണു തണെ
തൂവൽ വീശി നിന്നോ.. തൂവൽ വീശി നിന്നോ..

MadambI

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു ആ
കണ്ണീരില്‍ ഞാന്‍ നനഞ്ഞു
കന്നിവെയില്‍ പാടത്തു കനലെരിഞ്ഞു
ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കും ഈ കാല്‍പ്പാടുകള്‍
തേടി നടന്നൊരു ജപസന്ധ്യേ
(അമ്മ മഴക്കാറിനു) ....

പാര്‍വ്വണങ്ങള്‍ പടിവാതില്‍ ചാരുമൊരു
മനസ്സിന്‍ നടവഴിയില്‍
രാത്രിനേരമൊരു യാത്രപോയ
നിഴലെവിടെ വിളികേള്‍ക്കാന്‍
അമ്മേ സ്വയമെരിയാന്‍ ഒരു മന്ത്രദീക്ഷ തരുമോ
(അമ്മ മഴക്കാറിനു).......

നീ പകര്‍ന്ന നറുപാല്‍ തുളുമ്പുമൊരു
മൊഴിതന്‍ ചെറുചിമിഴില്‍
പാതിപാടും ഒരു പാട്ടുപോലെ അതിലലിയാന്‍ കൊതിയല്ലേ
അമ്മേ ഇനി ഉണരാനൊരു സ്നേഹഗാഥ തരുമോ
(അമ്മ മഴക്കാറിനു)......

Wednesday, December 14, 2011

ധ്വനി

അനുരാഗ ലോല ഗാത്രി
വരവായ് നീല രാത്രി
നിനവിന്‍ മരന്ദചഷകം (2)
നെഞ്ചില്‍ പതിഞ്ഞ രാത്രി (അനുരാഗ ലോല)

ലയലാസ്യകലാകാന്തി
സഖീ നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി
മായാമയൂരമാടി (2)
ഒളിതേടി നിലാപൂക്കള്‍
വീഴുന്നു നിന്‍റെ കാല്‍ക്കല്‍ (അനുരാഗ ലോല)

സ്വരഹീന വീണയില്‍ നീ
ശ്രുതിമീട്ടി മഞ്ജുവാണി
ഈ മാറില്‍ മുഖം ചേര്‍ത്തു
സുരലോകമൊന്നു തീര്‍ത്തു
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം (അനുരാഗ ലോല)

Tuesday, December 6, 2011

ഡോക്ടര്‍ ലവ്

നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍
ഞാന്‍ കാത്തിരുന്ന ദിനം
പ്രണയം പറഞ്ഞിടാന്‍ വയ്യാതെ നിന്നെ ഞാന്‍
പ്രണയിക്കുമീ സുദിനം...
നിന്നെ പ്രണയിക്കുമീ സുദിനം
നിന്നോടെനിക്കുള്ള പ്രണയം
പ്രണയം പ്രണയം.... (നിന്നോടെനിക്കുള്ള...)


അരികില്‍ വീണ്ടും വിടരാന്‍ നമ്മള്‍
ശലഭങ്ങള്‍ ആകുന്ന സുദിനം
പറയാനേറെ പറയാതെ മൗനം
അരികെ അണയും നിമിഷങ്ങള്‍
കള്ളനും കള്ളിയും കടമിഴിയാലോരോ
കഥ പറയും സുദിനം
കളമെഴുതും സുദിനം

നിന്നോടെനിക്കുള്ള പ്രണയം
പ്രണയം പ്രണയം.... (നിന്നോടെനിക്കുള്ള...)


അഴകുള്ള കൌമാരം കനവിന്‍ന്റെ താളത്തില്‍
നിറമെഴുമാടുന്ന സുദിനം
കരളില്‍ നീളെ നുര പോലെ മോഹം
വിടരും പടരും കുളിരോടെ
വിങ്ങും ഈ സന്ധ്യയില്‍ പിരിയുവാനാകാതെ
വിരഹിതമായ് മൗനം
വിടപറയുന്ന ദിനം (നിന്നോടെനിക്കുള്ള...)

Monday, December 5, 2011

മുദ്ര

പുതു മഴയായ് പൊഴിയാം
മധു മയമായ് ഞാന്‍ പാടാം
കടവിലെ കിളികള്‍ തന്‍
കനവിലെ മോഹമാം
പുഴയിലെ ഓളങ്ങള്‍ തേടും (പുതു മഴയായ്..)

കാലം മാറി ഓണ കാലം പോയി
വേല കാവില്‍ വര്‍ണ കോലം മാറി
തീരം തേടി അന്തി കാറ്റും പോയി
കൂട്ടിന്നായ്‌ കൂടാരം മാത്രം
ഉള്കുടന്നയില്‍ ആത്മ നൊമ്പരം
ഇതേറ്റു ഞാന്‍ ഇന്ന് പാടാം (പുതു മഴയായ്..)

കന്നി കൊമ്പില്‍ പൊന്നോല കൈ തൊട്ടു
ഓട കാറ്റില്‍ മേഘ  തൂവല്‍ മേഞ്ഞു
ആരംഭത്തില്‍ പൂര കാലം പോയി
കൂട്ടിന്നായ്‌ കൂടാരം മാത്രം
വെന്നിലാവിലീ മന്ത്രവേണുവില്‍ ഒരു ഈണമായി ഇന്ന് പാടാം. (പുതു മഴയായ്...)

Thursday, December 1, 2011

മരം

പതിനാലാം രാവുദിച്ചത് മാനത്തോ
കല്ലായിക്കടവത്തോ
പനിനീരിന്‍ പൂവിരിഞ്ഞത് മുറ്റത്തോ
കണ്ണാടിക്കവിളത്തോ (പതിനാലാം...)

തത്തമ്മച്ചുണ്ട് ചുവന്നത് തളിര്‍വെറ്റില തിന്നിട്ടോ
മാരനൊരാള്‍ തേനില്‍മുക്കി മണിമുത്തം തന്നിട്ടോ
തനതിന്ത താനതിന്തത്തിന്തിന്നോ
തനതിന്ത താനതിന്തത്തിന്തിന്നോ (പതിനാലാം...)

മൈക്കണ്ണില്‍ കവിത വിരിഞ്ഞത് മയിലാട്ടം കണ്ടിട്ടോ
മധുരത്തേന്‍ നിറയുംമാറില്‍ മദനപ്പൂകൊണ്ടിട്ടോ
തനതിന്ത താനതിന്തത്തിന്തിന്നോ
തനതിന്ത താനതിന്തത്തിന്തിന്നോ (പതിനാലാം...)