Monday, December 5, 2011

മുദ്ര

പുതു മഴയായ് പൊഴിയാം
മധു മയമായ് ഞാന്‍ പാടാം
കടവിലെ കിളികള്‍ തന്‍
കനവിലെ മോഹമാം
പുഴയിലെ ഓളങ്ങള്‍ തേടും (പുതു മഴയായ്..)

കാലം മാറി ഓണ കാലം പോയി
വേല കാവില്‍ വര്‍ണ കോലം മാറി
തീരം തേടി അന്തി കാറ്റും പോയി
കൂട്ടിന്നായ്‌ കൂടാരം മാത്രം
ഉള്കുടന്നയില്‍ ആത്മ നൊമ്പരം
ഇതേറ്റു ഞാന്‍ ഇന്ന് പാടാം (പുതു മഴയായ്..)

കന്നി കൊമ്പില്‍ പൊന്നോല കൈ തൊട്ടു
ഓട കാറ്റില്‍ മേഘ  തൂവല്‍ മേഞ്ഞു
ആരംഭത്തില്‍ പൂര കാലം പോയി
കൂട്ടിന്നായ്‌ കൂടാരം മാത്രം
വെന്നിലാവിലീ മന്ത്രവേണുവില്‍ ഒരു ഈണമായി ഇന്ന് പാടാം. (പുതു മഴയായ്...)

No comments: