കാറ്റേ കാറ്റേ നീ പൂക്കാമരത്തില്
പാട്ടും മൂളി വന്നോ.. പാട്ടും മൂളി വന്നോ..
ഞാലിപ്പൂങ്കദളി വാഴപ്പൂക്കളിലാകെ തേൻ നിറഞ്ഞോ
ആകെ തേൻ നിറഞ്ഞോ...
ആറ്റ്നോറ്റ് ഈ കാണാമരത്തിനു
പൂവും കായും വന്നോ
മീനത്തീവെയിലിൻ ചൂടിൽ തണു തണെ
തൂവൽ വീശി നിന്നോ.. തൂവൽ വീശി നിന്നോ...
ഇന്നലെ എങ്ങോ പോയ്മറഞ്ഞൂ
ഇന്നൊരു സ്വപ്നം കൂടെ വന്നൂ
വെന്തുകരിഞ്ഞൊരു ചില്ലകളിൽ
ചെന്തളിരിൻ തല പൊന്തിവന്നൂ..
കുഞ്ഞിളം കൈ വീശിവീശി
ഓടിവായോ പൊന്നുഷസ്സേ
കിന്നരിക്കാൻ ഓമനിക്കാൻ
മുത്തണിപ്പൂന്തൊട്ടിലാട്ടി
കാതിൽ തേന്മൊഴി ചൊല്ലാമോ... കാറ്റേ കാറ്റേ..
കാറ്റേ കാറ്റേ നീ പൂക്കാമരത്തില്
പാട്ടും മൂളിവന്നോ..
ഞാലിപ്പൂങ്കദളി വാഴപ്പൂക്കളിലാകെ തേൻ നിറഞ്ഞോ
ആകെ തേൻ നിറഞ്ഞോ...
ആ.. ആ..
വിണ്ണിലെ മാരിക്കാറൊഴിഞ്ഞു
വെള്ളിനിലാവിൻ തേരു വന്നൂ..
പുത്തരിപ്പാടം പൂത്തുലഞ്ഞു
വ്യാകുലരാവിൻ കോളൊഴിഞ്ഞൂ..
ഇത്തിരിപ്പൂ മൊട്ടു പോലെ
കാത്തിരിപ്പൂ കണ്‍ വിരിയാന്‍
തത്തിവരൂ കൊഞ്ചി വരൂ
തത്തകളേ അഞ്ചിതമായ്
നേരം നല്ലത് നേരാമോ..
കാറ്റേ കാറ്റേ നീ പൂക്കാമരത്തില്
പാട്ടും മൂളിവന്നോ..
ഞാലിപ്പൂങ്കദളി വാഴപ്പൂക്കളിലാകെ തേൻ നിറഞ്ഞോ
ആകെ തേൻ നിറഞ്ഞോ...
ആറ്റ്നോറ്റ് ഈ കാണാമരത്തിനു
പൂവും കായും വന്നോ
മീനത്തീവെയിലിൻ ചൂടിൽ തണു തണെ
തൂവൽ വീശി നിന്നോ.. തൂവൽ വീശി നിന്നോ..
No comments:
Post a Comment