Thursday, December 1, 2011

മരം

പതിനാലാം രാവുദിച്ചത് മാനത്തോ
കല്ലായിക്കടവത്തോ
പനിനീരിന്‍ പൂവിരിഞ്ഞത് മുറ്റത്തോ
കണ്ണാടിക്കവിളത്തോ (പതിനാലാം...)

തത്തമ്മച്ചുണ്ട് ചുവന്നത് തളിര്‍വെറ്റില തിന്നിട്ടോ
മാരനൊരാള്‍ തേനില്‍മുക്കി മണിമുത്തം തന്നിട്ടോ
തനതിന്ത താനതിന്തത്തിന്തിന്നോ
തനതിന്ത താനതിന്തത്തിന്തിന്നോ (പതിനാലാം...)

മൈക്കണ്ണില്‍ കവിത വിരിഞ്ഞത് മയിലാട്ടം കണ്ടിട്ടോ
മധുരത്തേന്‍ നിറയുംമാറില്‍ മദനപ്പൂകൊണ്ടിട്ടോ
തനതിന്ത താനതിന്തത്തിന്തിന്നോ
തനതിന്ത താനതിന്തത്തിന്തിന്നോ (പതിനാലാം...)

No comments: