Sunday, April 28, 2013

Celluloid

ഏനിതൊന്നും അറിഞ്ഞതേയില്ലേ
പുന്നാരപ്പൂങ്കുയിലേ ..

ഏനേനോ നേനേനോ നേനേനേനോ
ഏനേനോ നേനേനോ നേനേനേനോ
ഏനേനോ നേനേനോ നേനേനോ നേനേനോ
ഏനോ ഏനോ നേനേനോ...

ഏനുണ്ടോടീ അമ്പിളിച്ചന്തം
ഏനുണ്ടോടീ താമരച്ചന്തം
ഏനുണ്ടോടീ മാരിവിൽ ചന്തം
ഏനുണ്ടോടീ മാമഴച്ചന്തം
കമ്മലിട്ടോ? പൊട്ടു തൊട്ടോ?
ഏനിതൊന്നും അറിഞ്ഞതേയില്ലേ
പുന്നാരപ്പൂങ്കുയിലേ......

കാവളം കിളി കാതില് ചൊല്ലണ്‌
കണ്ണിലിത്തിരി കണ്മഷി വേണ്ടേന്ന്‌
കുമ്പിളിൽ പൂമണവുമായെത്തണ
കാറ്റു മൂളണു കരിവള വേണ്ടേന്ന്‌
എന്തിനാവോ ഏതിനാവോ
ഏനിതൊന്നും അറിഞ്ഞതേയില്ലേ
പഞ്ചാരപ്പൂങ്കുയിലേ.........
(ഏനുണ്ടോടീ)

കൊച്ചരിമുല്ല തക്കം പറയണ്‌
കാർമുടിച്ചുറ്റേ പൂവൊന്നു കെട്ടാന്ന്‌
പൂത്തൊരുങ്ങി ഇലഞ്ഞിയും ചൊല്ലണ്‌
മേലു വാസനത്തൈലം പുരട്ടാന്ന്‌
എന്തിനാവോ ഏതിനാവോ
നീയീ മറിമായമെല്ലാം അറിഞ്ഞിട്ടും
മിണ്ടാതെ നിക്കാണല്ലേ
(ഏനുണ്ടോടീ)

No comments: