Wednesday, December 14, 2011

ധ്വനി

അനുരാഗ ലോല ഗാത്രി
വരവായ് നീല രാത്രി
നിനവിന്‍ മരന്ദചഷകം (2)
നെഞ്ചില്‍ പതിഞ്ഞ രാത്രി (അനുരാഗ ലോല)

ലയലാസ്യകലാകാന്തി
സഖീ നിന്റെ രൂപമേന്തി
മാരന്റെ കോവില്‍ തേടി
മായാമയൂരമാടി (2)
ഒളിതേടി നിലാപൂക്കള്‍
വീഴുന്നു നിന്‍റെ കാല്‍ക്കല്‍ (അനുരാഗ ലോല)

സ്വരഹീന വീണയില്‍ നീ
ശ്രുതിമീട്ടി മഞ്ജുവാണി
ഈ മാറില്‍ മുഖം ചേര്‍ത്തു
സുരലോകമൊന്നു തീര്‍ത്തു
ഉതിരുന്നു മന്ദമന്ദം
ദ്യുതി നിന്‍ മുഖാരവിന്ദം (അനുരാഗ ലോല)

No comments: