വാര്‍മുകിലേ വാനില്‍ നീ വന്നു
നിന്നാലോര്‍മകളില്‍ ശ്യാമവര്‍ണന്‍
കളിയാടിനില്‍ക്കും കദനം നിറയും
യമുനാനദിയായ് മിഴിനീര്‍ വഴിയും (വാര്‍മുകിലേ..)
പണ്ടുനിന്നെ കണ്ടനാളില്‍
പീലി നീര്‍ത്തി മാനസം
മന്ദഹാസം ചന്ദനമായി
ഹൃദയരമണാ...
ഇന്നെന്റെ വനിയില്‍
കൊഴിഞ്ഞു പുഷ്പങ്ങള്‍
ജീവന്റെ നാളങ്ങള്‍ (വാര്‍മുകിലേ...)
അന്നു നീയെന്‍ മുന്നില്‍ വന്നു
പൂവണിഞ്ഞു ജീവിതം
തേന്‍ കിനാക്കള്‍ നന്ദനമാക്കി
നിളനനയനാ...
പ്രണയവിരഹം നിറഞ്ഞ വാനില്‍
പോരുമോ വീണ്ടും (വാര്‍മുകിലേ..)
No comments:
Post a Comment